Friday 27 April 2018

മണിയുടെ നാടന്‍ ശൈലിയെ രാഷ്ട്രീയ ആയുധമാക്കുന്നു: പിണറായി

By Subha Lekshmi B R.25 Apr, 2017

imran-azhar

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.മണിയുടേത് നാടന്‍ ശൈലിയാണ്. എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

അതേസമയം, മണിക്കെതിരേ നിയമസഭയില്‍ ശക്തമായ പ്രതിപകഷ പ്രതിഷേധമാണ് നടക്കുന്നത്. മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധ ിക്കുകയാണ്. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.