Tuesday 20 November 2018


മുഖ്യമന്ത്രിയ്ക്ക് വധഭീഷണി , സുരക്ഷ ശക്തമാക്കി

By sruthy sajeev .29 Dec, 2017

imran-azhar


തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന്റെ
ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിം ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് വ
ിവരം. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. സിപിഎം ജില്‌ളാ സമ്മേളനത്തോട് അനുബന്ധ
ിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്. രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു.