Tuesday 24 October 2017

നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് ഉപേക്ഷിച്ചു

By SUBHALEKSHMI B R.15 Sep, 2017

imran-azhar

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് ഉപേക്ഷിച്ചു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചത്. നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഡോക്ടര്‍മാര്‍ ആലുവ പൊലീസ് ക്ളബിലെത്തി പരിശോധനകള്‍ നടത്തി.

 

അന്വേഷണ സംഘം രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയ കോടതി ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.