Saturday 23 February 2019


പെന്പിളൈ ഒരുമൈ സമരക്കാരെ അറസ്റ്റുചെയ്തു നീക്കി

By Subha Lekshmi B R.29 Apr, 2017

imran-azhar

മൂന്നാര്‍: വൈദ്യുതിമന്ത്രി എം.എം.മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പൊന്പിള ഒരുമൈ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമനുഷ്ഠിച്ചിരുന്ന ഗോമതിയേയും, കൌസല്യയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. സമരക്കാരുടെ ആരോഗ്യനില തീര്‍ത്തും മോശമായെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് പൊലീസ് നടപടി. പൊലീസ് നടപടിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആംആദ്മി പ്രവര്‍ത്തകരുമെത്തിയത് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കി.