Thursday 24 August 2017

ദിലീപുമായി ബന്ധം:അന്വേഷണം യുവനടിയിലേക്കും

By Subha Lekshmi B R.24 Jul, 2017

imran-azhar

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അന്വേഷണം യുവനടിയിലേക്കും. ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൌണ്ടിലേക്കു വന്‍ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളില്‍ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൌഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാല്‍ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.