Tuesday 12 December 2017

ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ന്

By SUBHALEKSHMI B R.24 Sep, 2017

imran-azhar

ബര്‍ലിന്‍: ജര്‍മനിയില്‍ ഇന്നു പൊതുതിരഞ്ഞെടുപ്പ്. നാലാം വട്ടവും ചാന്‍സലര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ആഞ്ജല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമോയെന്നാണു ലോകം ഉറ്റു നോക്കുന്നത്.

 

ചാന്‍സലര്‍ സ്ഥാനത്തേക്കു 63~കാരിയായ മെര്‍ക്കല്‍ അനായാസ വിജയം നേടുമെന്നാണു പ്രതീക്ഷ. എന്നാല്‍ മെര്‍ക്കലിന്‍െറ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു (സിഡിയു) പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ളെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ യൂണിയന്‍ മുന്‍ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റ് യൂണിയന്‍ (എസ്പിഡി) ആദ്യഘട്ടത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ നിറം മങ്ങി. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) യുടെ മുന്നേറ്റമാണു മെര്‍ക്കല്‍ നേരിടുന്ന പ്രധാന ഭീഷണി.