Thursday 24 August 2017

ഫിലിപ്പ് രാജകുമാരന്‍ വിരമിക്കുന്നു

By Subha Lekshmi B R.01 Aug, 2017

imran-azhar

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നു. ഈയാഴ്ച ബെക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് നടക്കുന്ന പരേഡിലായിരിക്കും അദ്ദേഹം അവസാനമായി പങ്കെടുക്കുകയെന്ന് കൊട്ടാരം വകതാവ് അറിയിച്ചു. 96 വയസ്സുളള ഫിലിപ്പ് രാജകുമാരന്‍ രാജകീയദൌത്യങ്ങളില്‍ ഒഴിവാകുമെന്ന് ബെക്കിംഗ്ഹാം കൊട്ടാരം ഈ വര്‍ഷം ആദ്യം തന്നെ അറിയിച്ചിരുന്നു. എണ്ണൂറോളം സംഘടനകളുടെ രക്ഷാധികാരിയായോ, പ്രസിഡന്‍റായോ, അംഗമായോ എഡിന്‍ബറോ പ്രഭുകൂടിയായ ഫിലിപ്പ് രാജകുമാരന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.