By online desk .29 Mar, 2020
മാഡ്രിഡ്: കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ച മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാഗമാണിവർ. സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്സ്റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫെയ്സ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ കസിൻ ആണ് മരണപ്പെട്ട മരിയ തെരേസ.
എന്നാൽ സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമൻ വൈറസ് പരീക്ഷണത്തിൽ നെഗറ്റീവ് ആയതിന് ആഴ്ചകൾക്ക് ശേഷമാണ് രാജകുടുംബത്തിൽ പെട്ട തെരേസ രാജകുമാരിയുടെ മരണം
1933ല്‍ ജൂലൈ 28 ന്ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങള്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്പെയിന് സമൂഹം വിശേഷിപ്പിച്ചിരുന്നത്.
രാജകുമാരിയുടെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച മാഡ്രിഡിൽ നടന്നു.
അതേസമയം, കൊറോണ വൈറസിന് പോസിറ്റീവ് ആയിരുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജകുടുംബാഗം ചാൾസ് രാജകുമാരൻ രോഗം തരണം ചെയ്തു വരുന്നു. ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്.