Saturday 18 November 2017

പ്രിയങ്കയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

By Subha Lekshmi B R.25 Aug, 2017

imran-azhar

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യകഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

ഡല്‍ഹിയില്‍ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.