Monday 19 February 2018

മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

By SUBHALEKSHMI B R.20 Nov, 2017

imran-azhar

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് എട്ടുവര്‍ഷത്തോളം രോഗശയ്യയ ിലായിരുന്നു.

 

യുവജനസംഘടനയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി 1970~71 കാലയളവില്‍ പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായിരുന്നു. 1971ല്‍ റായ്ഗഞ്ച് മണ്ഡലത്തില്‍ വിജയിച്ച് ലോകസഭയിലെത്തി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണവകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചു. 20 വര്‍ഷത്തോളം എഐഎഫ്എഫ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിരുന്നു.

 

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ദീപ ദാസ് മുന്‍ഷിയാണ് പത്നി. മകന്‍ പ്രിയദീപ് ദാസ് മുന്‍ഷി.