Tuesday 24 October 2017

അന്വേഷണം അവസാനഘട്ടത്തില്‍: രണ്ട് അറസ്റ്റിനുകൂടി സാധ്യത

By Subha Lekshmi B R.05 Aug, 2017

imran-azhar

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യത തെളിഞ്ഞു. ഗൂഢാലോചനക്കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരായ തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകള്‍ പൊലീസ് തുടങ്ങി. ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്.

 

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണ്ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണില്‍നിന്നു കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോപ്പി ചെയ്തിരുന്നു. ഇവയില്‍ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 

എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികള്‍ അന്വേഷണം ദിലീപില്‍ അവസാനിപ്പിച്ചേക്കും.എന്നാല്‍, മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും സുനില്‍, കേസിലിനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടൈന്ന് ആവര്‍ത്തിക്കുന്നുണ്ട്.