By SUBHALEKSHMI B R.18 Sep, 2017
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെതിരെ അന്വേഷണം നടക്കുന്നതായി പൊലീസ്. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു മറുപടിയായി പൊലീസ് ഇക്കാര്യം കോടതിയെ അറിയിക്കും.
കാവ്യയും നാദിര്‍ഷയും നിലവില്‍ പ്രതികളല്ള. എന്നാല്‍ ഇവരുടെ പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയ്ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ളെന്നും പൊലീസ് വ്യക്തമാക്കുന്നു. ഞായറാഴ്ച അന്വേഷണസംഘം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു.