Monday 23 October 2017

നാദിര്‍ഷ പണം നല്‍കിയെന്ന് പള്‍സര്‍ സുനി

By SUBHALEKSHMI B R.12 Sep, 2017

imran-azhar

നാദിര്‍ഷ തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് പണം നല്‍കിയെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിര്‍ഷാക്കെതിരെ ശക്തമായ മൊഴിയുമായി മുഖ്യപ്രതി പള്‍സര്‍ സുനി രംഗത്ത്. നാദിര്‍ഷ തനിക്കു പണം നല്‍കിയതായി പള്‍സര്‍ സുനി പറഞ്ഞു. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് 25,000 രൂപ നല്‍കിയെന്നാണ് മൊഴി. ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നല്‍കിയതെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുന്‍പാണ് പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞു.

 

നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്‍െറ തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് അദ്ദേഹത്തിന്‍െറ മാനേജരില്‍നിന്നാണ് പണം കൈപ്പറ്റിയതെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴി സാധൂകരിക്കുന്നതിന് സുനി തൊടുപുഴയിലെത്തിയതിന്‍െറ ടവര്‍ ലൊക്കേഷന്‍ അന്വേഷണ സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്.ഈ മൊഴി മുന്‍നിര്‍ത്തി നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിച്ചുവരികയാണ്.