Tuesday 23 January 2018

നാദിര്‍ഷയുടെ പങ്ക് വിഐപി പറയട്ടെ; വിയ്യൂരില്‍ പറ്റില്ലെന്നും പള്‍സര്‍ സുനി

By SUBHALEKSHMI B R.08 Sep, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം കേസില്‍ ജയിലില്‍ കഴിയുന്ന വിഐപി പറയട്ടെ എന്ന്മുഖ്യപ്രതി പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജഐം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയാന്‍ തയാറാകുന്നില്ളെങ്കില്‍ കേസിന്‍റെ വിസ്താര വേളയില്‍ താന്‍ പറയാമെന്നും സുനി കൂട്ടിച്ചേര്‍ത്തു.

 

അതിനിടെ വീണ്ടും ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചികിത്സാ സഹായം പോലും കിട്ടുന്നില്ളെന്നും അതിനാല്‍ എറണാകുളത്തെ എതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജി സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.