Sunday 23 July 2017

ഇതൊന്നുമല്ല...സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്

By Subha Lekshmi B R.04 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. അഡ്വക്കറ്റ് ബി.എ.ആളൂരാണ് പള്‍സറിനു വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതിയുടെ അഭിഭാഷകന്‍ എന്ന നിലയില്‍ ഒരു കാര്യവും ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാവില്ലെന്ന് ബി.എ.ആളൂര്‍ പറഞ്ഞു.

അതിനിടെ, മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരായ പഴയ പരാതി പൊലീസ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷം മുന്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസാണ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഫയല്‍ ഹാജരാക്കാന്‍ എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ കാര്യമായ അന്വേഷണം നടക്കുകയോ ചെയ്തിരുന്നില്ള. പുതിയ കേസിലെ ഗൂഢാലോചന വെളിപ്പെടുന്ന സാഹചര്യത്തിലാണു ഈ പരാതി വീണ്ടും പരിശോധിക്കുന്നത്.