Tuesday 24 October 2017

കാക്കനാട് മര്‍ദ്ദനം: പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

By Subha Lekshmi B R.17 Aug, 2017

imran-azhar

കൊച്ചി:  യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കാക്കനാട് ജയിലില്‍ തനിക്കു ചിലരില്‍നിന്നു ഉപദ്രവമുണ്ടായെന്നു പള്‍സര്‍ സുനി കോടതിയെ ധരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, വ്യാഴാഴ്ച ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ അങ്കമാലി കോടതി നിര്‍ദേശിച്ചത്. ഓഗസ്റ്റ് 30 വരെ സുനിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

 

അങ്കമാലി കോടതിയില്‍ ഹാജരാക്കുന്പോള്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട "മാഡ'ത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് പൊലീസ് നേടുകയായിരുന്നു. ഇതിനെതിരെ സുനിയുടെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ രംഗത്തെത്തിയിരുന്നു.