Thursday 21 September 2017

സ്രാവുകള്‍ രണ്ട് ദിവസത്തിനകം പുറത്തെന്ന് പള്‍സര്‍ സുനി

By Farsana Jaleel.05 Jul, 2017

imran-azhar

നടി ആക്രമിക്കപ്പെട്ട കേസിലെ വമ്പന്‍ സ്രാവുകള്‍ ആരാണെന്ന് രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കാക്കനാട്ടെ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുംവഴിയാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി കേസില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്താണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ കേസില്‍ സുനിയെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ അപേക്ഷ പ്രകാരം കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ ഫോണാണ് സുനി ജയിലില്‍ ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.