Tuesday 24 October 2017

ആ മാഡത്തെക്കുറിച്ച് വിശദമായി എഴുതുമെന്ന് സുനി

By Subha Lekshmi B R.18 Aug, 2017

imran-azhar

തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞ സിനിമ മേഖലയിലെ മാഡത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളും ഉടന്‍ എഴുതുന്നുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സുനി മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ പ്രതികരിച്ചത്.

 

ഇന്ന് ഉച്ചയോടെയാണ് സുനിയെയും കൂട്ടുപ്രതിയെയും വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. ജയില്‍വളപ്പില്‍ ജീവനക്കാര്‍ക്കു ഭക്ഷണം കഴിക്കാനുള്ള കാന്‍റീനില്‍നിന്ന് ഉച്ചയൂണു കഴിച്ചശേഷമാണ് സബ് ജയിലിലേക്കു സുനിയെ മാറ്റിയത്. ജയിലിനകത്തു തടവുകാര്‍ക്കുള്ള ഭക്ഷണത്തിനു കണക്കെടുക്കുന്പോള്‍ സുനില്‍കുമാര്‍ അടക്കമുള്ള പ്രതികള്‍ എത്തിയിരുന്നില്ള. അതിനാല്‍ തടവുകാര്‍ക്കുള്ള ഭക്ഷണം ഇരുവര്‍ക്കും ജയിലിനകത്തുനിന്നു കിട്ടില്ള. അതിനാലാണ് ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നിടത്തുനിന്ന് പ്രതിക്കും ഭക്ഷണം നല്‍കിയത്.

 

കാക്കനാട് ജയിലില്‍ തനിക്കു പീഡനമാണെന്ന് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിയ്യൂര്‍ ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടത്.