Friday 29 May 2020




കൊറോണ ; കടൽ കായിക വിനോദങ്ങൾ നിരോധിച്ച് ഖത്തർ

By online desk .04 Apr, 2020

imran-azhar

 

ദോഹ: കൊറോണ വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തലത്തിൽ പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ കടല്‍ കായിക വിനോദ പരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം.

 

കടലിലൂടെയുള്ള വാട്ടര്‍ സ്കൂട്ടര്‍, ജെറ്റ് ബോട്ടുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നിരോധിച്ചു. കടല്‍ കായികമേഖലയിലെ തല്‍പരരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

അതേസമയം കൊറോണ വ്യാപനം തടയുന്നതിനായി ജനങ്ങൾ പൊതു ഇടങ്ങളിൽ ഒരുമിച്ച് കൂടുന്നതും പൊതു പരിപാടികളും സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരുന്നു. കൂടാതെ നിയമം ലംഘിക്കുന്നവർക്ക് കനത്തപിഴയും ശിക്ഷകളും നിയമം അനുശാസിക്കുന്നു.