Tuesday 23 January 2018

ഖത്തര്‍ പ്രതിസന്ധി ; ട്രംപുമായി സൗദി രാജാവ് ചര്‍ച്ച നടത്തി

By sruthy sajeev .07 Jun, 2017

imran-azhar


ദുബായ്. ഖത്തര്‍ പ്രതിസന്ധി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനുളള
ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭ
ീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത സല്‍മാന്‍ രാജാവുമായി ട്രംപ് പങ്കുവച്ചു. നേരത്തെ, തന്റെ സൗദി
സന്ദര്‍ശനത്തെ തുടര്‍ന്നാണു ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ കുവൈത്ത് ഇടപെട്ടതും ഖത്തര്‍
ചര്‍ച്ചകള്‍ക്കു മുന്നോട്ടുവന്നതും പ്രശ്‌ന പരിഹാരത്തിന് അധികനാള്‍ വേണ്ടിവരിലെ്‌ളന്ന സൂചനയാണു നല്‍കുന്നത്. പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കപെ്പട
ുമെന്നാണു പ്രതീക്ഷ. പെരുന്നാള്‍ സമയത്തു ലകഷക്കണത്തിനു ജനങ്ങളാണു ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ഖത്തറിലേക്കും അവിടെനിന്നു സൗദി, യ
ുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ഖത്തറുമായുള്ള കടല്‍, ആകാശ ബന്ധം യുഎഇ വിഛേദിച്ചതിനെ തുടര്‍ന്നു ഫുജൈറ, ജബല്‍ അലി, അബ
ുദാബി തുടങ്ങിയിടങ്ങളില്‍നിന്നു ചരക്കുനീക്കം തടസ്‌സപെ്പട്ടെങ്കിലും നിരോധനമില്‌ളാത്ത രാജ്യങ്ങള്‍വഴി അത്യാവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.