Wednesday 07 December 2022




എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക; പ്രാര്‍ത്ഥനയോടെ രാജ്യം

By Web Desk.08 Sep, 2022

imran-azhar



ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിംഗ്ഹാം കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. സ്‌കോട്ട്ലാന്റിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുകയാണ് രാജ്ഞി.

 

ബാല്‍മോറലില്‍ ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന്‍ ബാല്‍മോറലിലേക്ക് തിരിച്ചു. എലിസബത്ത് രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ മാറ്റിവെച്ചു. രാജ്യത്തിന് മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നും താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

 

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം സേവിച്ച 96കാരിയായ രാജ്ഞി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ്. 1952ല്‍ തന്റെ പിതാവ് ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ പിന്‍ഗാമിയായി എലിസബത്ത് രാജ്ഞി 70 വര്‍ഷം തികയുന്നു.