Thursday 16 July 2020




വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും

By online desk .18 May, 2020

imran-azhar

 


ന്യൂഡല്‍ഹി: റിസർവ് ബാങ്ക് (ആർ‌ബി‌ഐ) വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് എസ്‌ബി‌ഐ ഗവേഷണ റിപ്പോർട്ട്.മെയ് 31 വരെ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നീട്ടിയതോടെ ആണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്.

 

കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് മാർച്ച് 24 ന് 21 ദിവസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് ആദ്യം മെയ് 3 വരെയും വീണ്ടും മെയ് 17 വരെയും നീട്ടി.നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 31വരെയും നീട്ടി.

 

ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് റിസർവ് ബാങ്ക് മുങ്കാലയ പ്രാബല്യത്തോടെ 2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാല്‍ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാല്‍ നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. അതേസമയം ഇത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെ കുറിച്ച് ആർ ബി ഐ ആലോചിക്കുന്നത്