Tuesday 22 September 2020




കേന്ദ്ര സർക്കാരിനെതിരെ ചോദ്യവുമായി രാഹുൽഗാന്ധി

By online desk .30 Jul, 2020

imran-azhar

 

 

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധ വിമാനം ഇൻഡിയിലെത്തിയതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുൽഗാന്ധി. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്‍റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ എച്ച് എ എല്ലിന് പകരം അനിൽ അംബാനിക്ക് 30000 കോടി യുടെ കരാർ നല്കിയതെന്തുകൊണ്ടാണെന്നും രാഹുൽ ചോദിക്കുന്നു ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചത്