Thursday 20 September 2018



എന്റെ അമ്മ ഇറ്റലിക്കാരി ആണെങ്കിലും ഇന്ത്യക്കാരെക്കാള്‍ ദേശീയ ഉണ്ട്; മോദിക്ക് ചുട്ടമറുപടിയുമായി രാഹുല്‍

By Farsana Jaleel.10 May, 2018

imran-azhar

 


ബംഗ്ലൂരു:താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ വെച്ച് പുലര്‍ത്തുന്നുണ്ടെന്ന് എ.ഐ.സി.ലി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയ സോണിയാ ഗാന്ധിയുടെ ഇറ്റലി ബന്ധത്തിനെതിരായ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രാഹുല്‍ ഗാന്ധി.

 

തന്റെ അമ്മ ഇറ്റലിക്കാരിയാണെന്നും എന്നാല്‍ ജീവിതത്തില്‍ ഭൂരിഭാഗവും അവര്‍ ഇന്ത്യയിലാണ് ജീവിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. മറ്റേത് ഇന്ത്യക്കാരനെക്കാളും ഇന്ത്യന്‍ ദേശീയത അവര്‍ വെച്ചു പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യയ്ക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ് തന്റെ അമ്മയെന്നും രാഹുല്‍ പറഞ്ഞു.

 

അമ്മയെ കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുണങ്ങളാണ് കാണിക്കുന്നതെന്നും അങ്ങനെ ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെടുകയാണെങ്കില്‍ അത് അദ്ദേഹം ചെയ്‌തോട്ടെയെന്നും രാഹുല്‍ വ്യക്തമാക്കി.