Wednesday 23 October 2019




രാഹുൽ ഗാന്ധി ജൂൺ ഏഴിന് വയനാട്ടിലെത്തും

By Sooraj Surendran .31 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തെ തുടർന്ന് രാഹുൽ ഡൽഹി വിട്ടുപോയിട്ടില്ല. ജൂൺ ഏഴിനാണ് രാഹുൽ ഗാന്ധി വായനാട്ടിലെത്തുന്നത്. രാഹുല്‍ ഗാന്ധി-വയനാട് എന്ന ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജിവെക്കുമെന്ന് സൂചനകൾ നൽകിയിരുന്നു. രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് പിടിച്ചുനിർത്താനുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശ്രമങ്ങൾ തുടരുകയാണ്.