Thursday 20 September 2018



മഴ: രണ്ടുമരണം; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം

By SUBHALEKSHMI B R.18 Sep, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപകനാശം. കണ്ണൂരില്‍ രണ്ടു പേര്‍ മരിച്ചു. കനത്ത മഴയില്‍ തെങ്ങു വീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ് കുഞ്ഞി (58), ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ളു വീണു പാനൂര്‍ കൊളവല്ളൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കര്‍ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) എന്നിവരാണ് മരിച്ചത്.

പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തുടര്‍ന്ന് കലക്ടര്‍മാര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും വേണ്ട മുന്‍കരുതലുകളെടുത്ത് ജാഗ്രതയോടെ സന്നദ്ധരായിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

 

ഉരുള്‍പൊട്ടല്‍ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ചു. ഇടുക്കി, മുല്ളപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ളാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ തുറന്നു.