Friday 17 November 2017

കനത്ത മഴ , ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചു

By sruthy sajeev .03 Nov, 2017

imran-azhar

 


ചെന്നൈ. മഴ വീണ്ടും കനത്തതോടെ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മ
ുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭ ഭീഷണിയും മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ തീരദേശ മേഖലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നും
അവധി നല്‍കി. ഐടി കമ്പനികള്‍ക്ക് അവധി നല്‍കുകയോ വീട്ടില്‍നിന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുകയോ വേണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടത്തും വെള്ളം കയറിയതിനെ തുടര്‍ന്നു റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പെയ്ത മഴയില്‍ നഗരത്തില്‍ ഒട്ടേരി, എംകെബി നഗര്‍, സുന്നമ്പു കുളത്തൂര്‍, അയനാവരം, കൊടുങ്ങയൂര്‍, കോവിലമ്പാക്കം എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീടിനു പുറത്തേക്കുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. തമിഴ്‌നാട്ടില്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കും.