Thursday 14 December 2017

ട്രെയിന്‍ ഗതാഗതത്തില്‍ കര്‍ശന നിയന്ത്രണം

By sruthy sajeev .01 Dec, 2017

imran-azhar

 


തിരുവനന്തപുരം:കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം രണ്ട് ദിവസത്തേക്ക് കൂടെ തുടരും. വെള്ളിയാഴ്ചയും
ശനിയാഴ്ചയും സര്‍വീസ് നടത്തേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണു പൂര്‍ണമായി റദ്ദാക്കിയതെന്നു റെയില്‍വേ അറിയിച്ചു.
വെള്ളിയാഴ്ച സര്‍വീസ് നടത്തേണ്ട നാഗര്‍കോവില്‍ - തിരുവനന്തപുരം പാസഞ്ചര്‍ (56310), കോട്ടയം- എറണാകുളം പാസഞ്ചര്‍ (56386), എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍
(56362), നിലന്പൂര്‍- എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം- കോട്ടയം പാസഞ്ചര്‍(56389), പുനലൂര്‍- പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791), പാലക്കാട്- പ
ുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16792), എന്നിവയാണു റദ്ദാക്കിയത്.
ശനിയാഴ്ചത്തെ കോട്ടയം- കൊല്‌ളം പാസഞ്ചര്‍ (56305), കൊല്‌ളം- പുനലൂര്‍ പാസഞ്ചര്‍ (56334), പുനലൂര്‍- കൊല്‌ളം പാസഞ്ചര്‍ (56333), കൊല്‌ളം- തിരുവനന്തപുരം പാസഞ്ചര്‍
(56309), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ (56313), പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ (56715) എന്നിവയും പൂര്‍ണമായും റദ്ദാക്കി.