Wednesday 24 January 2018

യുദ്ധത്തിനിറങ്ങിയാല്‍ ജയിച്ചു കയറണം; രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി രജനീകാന്ത്

By subhalekshmi B R.26 Dec, 2017

imran-azhar

ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനൊരുങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ഡിസംബര്‍ 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് സ 
ൂപ്പര്‍ താരം അറിയിച്ചു. തന്‍റെ രാഷ്ട്രീയ നിലപാട് അറിയാന്‍ ജനങ്ങളേക്കാള്‍ താത്പര്യം മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

 

യുദ്ധത്തിനിറങ്ങിയാല്‍ ജയിച്ചു കയറണം. രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ജനങ്ങളുടെ പിന്തുണ മാത്രം പോര തന്ത്രങ്ങളും ആവശ്യമാണെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.