Tuesday 18 February 2020




പതിനാറുകാരി പ്രസവിച്ച സംഭവം:വൈദികനെ സഹായിച്ചവര്‍ക്കെതിരെയും നടപടി

By Subha Lekshmi B R.01 Mar, 2017

imran-azhar

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍റെ പീഡനത്തിന് ഇരയായി പതിനാറു വയസ്സുള്ള പ്ളസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ സഹായിച്ചവര്‍ക്കെതിരെയും നടപടിയെടുക്കും. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ സഹായിച്ചവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. അതേസമയം, വൈദികനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചേക്കും. കേസ് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനു വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

 

പെണ്‍കുട്ടി പ്രസവിച്ച ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്യും. കേസില്‍ വൈദികനെ തലശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. മാനഭംഗത്തിനു പുറമെ ബാല ലൈംഗികപീഡന നിരോധന നിയമവും (പോക്സോ) ചുമത്തിയാണു കേസ് എടുത്തത്. പീഡിപ്പിക്കപ്പെട്ട പ്ളസ് വണ്‍ വിദ്യാര്‍ഥിനി 20 ദിവസം മുന്പാണു പ്രസവിച്ചത്