Saturday 31 October 2020




റീചാർജ് ചെയ്യാവുന്ന N95 ഫെയ്സ് മാസ്ക് നിർമിച്ചു ഇന്തോ -ഇസ്രേയൽ ഗവേഷകർ

By online desk .20 Sep, 2020

imran-azhar

 


കോവിഡ് കാലമായതോടെ ഏറ്റവും കൂടുതൽ ആവശ്യമേറിയത് ഫേസ് മാസ്ക്കുകൾക്കാണ്. പലവിധത്തിലും വർണ്ണത്തിലും ഉള്ള മാസ്‌ക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവർ മികച്ച സുരക്ഷക്കായി ഉപയോഗിക്കുന്നത് എൻ 95 മാസ്‌ക്കുകളാണ്. ഒരുഘട്ടത്തിൽ മാസ്‌ക്കുകൾക്ക് ലഭ്യത കുറവ് നേരിട്ടിരുന്നു. എൻ 95 മാസ്‌ക്കുകളുടെ ലഭ്യതകുറവ് പരിഹരിക്കാൻ ഇന്ത്യയിലെയും ഇസ്രേയിലെയും രണ്ടു ഗവേഷകർ പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ്.

 

റീച്ചാർജ് ചെയ്യാവുന്ന പുതിയ എൻ95 മാസ്ക്കാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ചാർജ് ചെയ്യുന്നതോടെ മാസ്‌ക്കുകൾ കൃത്യമായി പുനരുപയോഗിക്കാനും സാധിക്കും. ഇസ്രയേലിലെ ടെക്നിയൻ ഐ ഐ ടി യിലെയും ഇന്ത്യയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിലെയും ഡിവിഷകരായ ഗവേഷകരായ ഡോവ് ലെവിൻ, ശങ്കർ ഘോഷ് എന്നിവരാണ് റീചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക് വ്യാപകമായി വിതരണം ചെയ്യാൻ തയാറെടുക്കുന്നത്.

 


സാധാര മാസ്‌ക്കുകളെ അപേക്ഷിച്ച് എൻ95 മാസ്ക്കുകൾ ഒരു ഘട്ടം കഴിഞ്ഞാൽ ഉപയോഗശൂന്യമാകും. ഏറെ വില നൽകേണ്ടി വരുന്ന ഇത്തരം മാസ്ക്കുകൾ പുതിയ ടെക്നോളജി ഉപയോഗിച്ച് പുനരുപയോഗിക്കാൻ പ്രാപ്തമാക്കിയിരിക്കുകയാണ് ഗവേഷകർ.