Wednesday 07 December 2022




അമേരിക്കന്‍ നാവിക സേനയില്‍ മതചിഹ്നങ്ങള്‍ അനുവദിക്കണമെന്ന് ശുപാര്‍ശ

By parvathyanoop.24 Sep, 2022

imran-azhar

 

 


യുഎസ് :  അമേരിക്കന്‍ നാവിക സേനയില്‍ ഇനി മതചിഹ്നങ്ങള്‍ അനുവദിക്കണമെന്ന് അപേക്ഷ. യുഎസ് പ്രസിഡന്‍ഷ്യല്‍ കമ്മീഷനാണ് ശുപാര്‍ശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങള്‍ യൂണിഫോമിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ.

 

വെള്ളിയാഴ്ചയാണ് ശുപാര്‍ശ പുറത്തുവിട്ടത്. നിര്‍ദ്ദേശം വൈറ്റ് ഹൗസിന്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാല്‍ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതില്‍ അവസാന തീരുമാനം എടുക്കുക.

 


1981ലെ മാര്‍ഗനിര്‍ദേശം പ്രകാരം അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോമില്‍ മതചിഹ്നങ്ങള്‍ അനുവദനീയമായിരുന്നില്ല. എന്നാല്‍, 2017ല്‍ അമേരിക്കന്‍ കരസേനയും 2020ല്‍ അമേരിക്കന്‍ വ്യോമസേനയും ഈ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി മതചിഹ്നങ്ങള്‍ അനുവദിച്ചു.

 

എന്നാല്‍, അമേരിക്കന്‍ നാവിക സൈന്യത്തില്‍ ഈ മാറ്റം ഇതുവരെ നടപ്പായിട്ടില്ല. ഇതില്‍ മാറ്റം വരുത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. സൈന്യത്തിന്റെ എല്ലാ മേഖലകളിലും ഒരേ യൂണിഫോം ആക്കണമെന്ന് കമ്മീഷന്‍ പറയുന്നു.