Tuesday 02 June 2020




സിംഗപൂരില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു

By online desk .09 Apr, 2020

imran-azhar



സിംഗപൂര്‍ : സിംഗപൂരില്‍ ഇന്ന് പുതുതായി 142 കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതില്‍ നേരത്തേ മരിച്ച 32 വയസുളള ഇന്ത്യാക്കാരനും ഉള്‍പ്പെടുന്നു.

 

പകര്‍ച്ച വ്യാധികള്‍ ചികിത്സിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസില്‍ കഴിഞ്ഞ ദിവസമാണ് യുവാവിനെ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ച ഇയാളോട് ഫലം അറിയും വരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ന് മരണശേഷമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വലിയൊരു ഭാഗവും വിദേശത്ത് നിന്നെത്തിയ തൊഴിലാളികളാണ്. കൂട്ടമായി താമസിക്കുന്നവരാണിവര്‍.

സിംഗപൂരില്‍ 1623 രോഗികളാണുളളത്.ഇതുവരെ 496 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 669 പേര്‍ ആശുപത്രിയിലാണ്. ഇതില്‍ 29 പേരുടെ നില ഗുരുതരമാണ്.