Monday 23 July 2018

കുരിശ് നീക്കം ചെയ്തതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചവര്‍ ആര്‍എസ്എസിനെ സഹായിക്കുന്നു

By Subha Lekshmi B R.01 May, 2017

imran-azhar

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചവര്‍ കൈയേറ്റ വീരന്‍മാരെ സഹായിക്കുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കുരിശ് മാറ്റിയത് ബാബരി മസ്ജിദ് പൊളിച്ചതുപോലെയെന്ന് ചിലര്‍ പറയുന്നു. ഇത്തരക്കാര്‍ ആര്‍എസ്എസിനേയും ബിജെപിയേയും സഹായിക്കുകയാണ്. കൈയേറ്റ വീരന്‍മാരെ സഹായിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു.