Friday 16 November 2018


രക്ഷാ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി കാലവർഷം.

By Sooraj S.05 Jul, 2018

imran-azhar

 

 

ബാങ്കോക്: തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി കാലവർഷം. ഏകദേശം ഒരാഴ്ചയോളമായി 13 പേരടങ്ങുന്ന സംഘം ഗുഹയ്ക്കുള്ളിൽ കുടുങ്ങിയിട്ട്. 12 കുട്ടികളും ഒരു കോച്ചുമാണ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. രക്ഷ പ്രവർത്തകർ തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും ഇവരെ പുറത്തുകൊണ്ടുവരാൻ സാധിച്ചില്ല. ഗുഹയ്ക്കുള്ളിലേക്ക് കടക്കാനുള്ള ഭാഗം മണ്ണിടിച്ചിലിൽ പൂർണ്ണമായും അടഞ്ഞിരിക്കുകയാണ്. എന്നാൽ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രക്ഷ പ്രവർത്തകർ എടുത്ത ചിത്രത്തിൽ കുട്ടികൾ ആരോഗ്യ പ്രശ്നങ്ങളൊന്നും കൂടാതെ സുരക്ഷിതരായാണ് ഇരിക്കുന്നത്. ഗുഹ സ്ഥിതി ചെയ്യുന്ന ചിയാങ് റായ് പ്രവിശ്യയിൽ ശക്തമായ കാലവർഷത്തിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

 

വെള്ളത്താൽ ചുറ്റപ്പെട്ട ഗുഹ പരിസരത്ത് നിന്ന് കുട്ടികളെ എങ്ങനെ പുറത്തെത്തിക്കുമെന്നാണ് രക്ഷ പ്രവർത്തകർ ചിന്തിക്കുന്നത്. കാരണം ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വിദഗ്ധരായ മുങ്ങൽ വിദഗ്ധർ പോലും കുട്ടികളുടെ അടുത്ത് എത്തിയത്. അതുകൊണ്ടു തന്നെ ഈ മാർഗത്തിലൂടെ കുട്ടികളെ പുറത്തെത്തിക്കുന്നത് വളരെ അപകടം പിടിച്ച ദൗത്യമാണെന്നാണ് രക്ഷ പ്രവർത്തകർ പറയുന്നത്. കാലവർഷം തുടങ്ങിയാൽ രക്ഷ പ്രവർത്തനം നിർത്തിവെക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കാലാവർഷത്തിന് മുൻപ് തന്നെ കുട്ടികളെ രക്ഷിക്കാനാണ് തായ്‌ലൻഡ് നേവി സംഘം ശ്രമിക്കുന്നത്. എന്നാൽ ഇത് എത്ര മാത്രം പ്രയോഗികമാകും എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയില്ല.