Friday 29 May 2020




റിസർവ് ബാങ്ക് റിപ്പോ അറിയേണ്ടതെല്ലാം

By Akhila Vipin .29 Mar, 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു. റിസർവ് ബാങ്ക് റിപ്പോ കുറഞ്ഞാൽ കേന്ദ്ര ബാങ്കിന് വാണിജ്യ ബാങ്കുകൾ നൽകുന്ന പലിശ കുറയും. വാണിജ്യ ബാങ്കുകൾ കുറഞ്ഞ പലിശക്ക് കൂടുതൽ വായ്പ എടുക്കും. ആനുപാതികമായി നമുക്ക് നൽകുന്ന വായ്പകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾ തയ്യാറാകും. കൂടാതെ പലിശ കുറയുമ്പോൾ നമ്മുടെ പ്രതിമാസ ബാധ്യത കുറയുന്നു.

 

എന്നാൽ, റിസർവ് ബാങ്ക് റിപ്പോ കൂടിയാൽ കേന്ദ്ര ബാങ്കിന് വാണിജ്യ ബാങ്കുകൾ നൽകുന്ന പലിശ കൂടും. വാണിജ്യ ബാങ്കുകൾ വായ്പ എടുക്കുന്നത് കുറയും. ആനുപാതികമായി നമുക്ക് ലഭിക്കുന്ന വായ്പകളുടെ പലിശ ബാങ്കുകൾ വർദ്ധിപ്പിക്കുകയും പലിശ വർദ്ധിക്കുമ്പോൾ നമ്മുടെ ബാധ്യത കൂടുകയും ചെയ്യുന്നു.