Monday 19 November 2018


പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനസംഘത്തില്‍ റവന്യുമന്ത്രിയില്

By SUBHALEKSHMI B R.19 Dec, 2017

imran-azhar

തിരുവനന്തപുരം: പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശന സംഘത്തില്‍നിന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും മേഴ്സിക്കുട്ടിയമ്മയേയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് റവന്യൂമന്ത്രി.

ഗസ്റ്റ് ഹൌസിലെ ചര്‍ച്ചയ്ക്ക് മാത്രമാണ് റവന്യൂമന്ത്രിക്ക് ക്ഷണമുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി പൂന്തുറയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുക.