Sunday 17 February 2019


മൂന്നാറില്‍ മുന്നോട്ടുതന്നെ; നിലപാട് ആവര്‍ത്തിച്ച് റവന്യു മന്ത്രി

By Subha Lekshmi B R.22 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതില്‍നിന്നു പിന്നോട്ടില്ളെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാര്‍ ഒഴിപ്പിക്കലുമായി മുന്നോട്ടുപോകും. ഇനി കുരിശ് പൊളിക്കേണ്ടിവന്നാല്‍ അത് അപ്പോള്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

 

മൂന്നാര്‍ വിഷയത്തില്‍ സിപിഐ~സിപിഎം തര്‍ക്കം രൂക്ഷമായതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി റവന്യൂമന്ത്രി രംഗത്തെത്തിയത്. നേരത്തെ, പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതു വിവാദമായതിന്‍റെ പശ്ചാത്തലത്തില്‍ മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കൂടാതെ, തന്നെ അറിയിക്കാതെ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കിയതില്‍ മുഖ്യമന്ത്രി ദേവികുളം സബ് കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.