Friday 25 May 2018

നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവുകള്‍ ശേഖരിച്ചെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്

By SUBHALEKSHMI B R.20 Nov, 2017

imran-azhar

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്. ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു.

 

കേസില്‍ പള്‍സര്‍ സുനി തന്നെയാണ് ഒന്നാംപ്രതിയെന്ന് നേരത്തേ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപ് ഉള്‍പ്പെടെ മൊത്തം 11 പ്രതികളാണ് അന്തിമ കുറ്റപത്രത്തിലുള്ളത്. മുന്നൂറിലധികം സാക്ഷികള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് വിവരം