Wednesday 21 February 2018

ശശികലയുടെ ഹര്‍ജി തളളി

By Subha Lekshmi B R.15 Feb, 2017

imran-azhar

ന്യൂഡല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി.ഉടന്‍ ബംഗളുരു വിചാരണക്കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസമാണ് അനധികൃത സ്വത്ത് സന്പാദനക്കേസില്‍ ശശികല, സഹോദരിഇളവരശി, സഹോദരിപുത്രനായ സുധാകരന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ബംഗളുരു വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടി ശരിവയ്ക്കുകയും ചെയ്തു. ഇതു പ്രകാരംപ്രതികള്‍ നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും ഒടുക്കണം. വിചാരണത്തടവ് കിഴിച്ച് മൂന്നുവര്‍ഷവും പത്ത് മാസവും തടവാണ് ഇനി ശശികലയ്ക്കും കൂട്ടുപ്രതികള്‍ക്കും അനുഭവിക്കേണ്ടത്. 10 കോടി രൂപ വീതം പിഴയും ഒടുക്കണം.