Tuesday 07 July 2020




ശശികല ഇന്നു ബംഗളൂരു കോടതിയില്‍ കീഴടങ്ങിയേക്കും

By Subha Lekshmi B R.15 Feb, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന.
ഉച്ചയോടെ ബംഗളൂരു കോടതിയിലെത്തി കീഴടങ്ങുമെന്നാണ് സൂചന. ശശികല കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അതേസമയം, കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഹര്‍ജി പരിഗണിക്കും. ഇത് തള്ളിയാല്‍ ഉച്ചയോടെ ശശികല കീഴടങ്ങുമെന്നാണ് സൂചനകള്‍.

കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നും ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ഇവിടെനിന്നും വിമാനമാര്‍ഗമാകും ശശികല ബംഗളൂരുവിലെത്തുക. അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി