Friday 19 July 2019




ശശികല ബംഗലുരുവിലേക്ക് തിരിച്ചു

By Subha Lekshmi B R.15 Feb, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല കീഴടങ്ങാന്‍ ബംഗളൂരുവിലേക്കു പുറപ്പെട്ടു. ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ബംഗളൂരുവിലേക്കു പുറപ്പെട്ടത്. ശശികല ജയയുടെ ശവകുടീരത്തില്‍ കൈയടിച്ച് ശപഥം ചെയ്തു.

 

ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗമാണ് ശശികല ബംഗളൂരുവിലേക്കു പോകുന്നത്. അതേസമയം, ശശികല ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ കീഴടങ്ങില്ള. ബംഗളൂരുവില്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന ശശികലയുടെ അഭിഭാഷകന്‍റെ വാദം കോടതി അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലിലായിരിക്കും അവര്‍ കീഴടങ്ങുക. ഇതിനായി ജയില്‍ വളപ്പില്‍ താത്കാലിക കോടതി ചേരും.

 

കീഴടങ്ങുന്നതിന് കൂടുതല്‍ സമയം നല്‍കണമെന്ന ശശികലയുടെ അഭിഭാഷകന്‍റെ അപേക്ഷ സുപ്രീം കോടതി ഇന്നു നിരസിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.