Sunday 23 April 2017

മുഖ്യമന്ത്രിപദം വിട്ടുതരില്ല: ശശികല പക്ഷം

By Subha Lekshmi B R.14 Feb, 2017

imran-azhar

ചെന്നൈ: അനധികൃത സ്വത്തുസന്പാദനക്കേസില്‍ മുഖ്യമന്ത്രിപദമെന്ന സ്വപ്നം തത്കാലം പൊലിഞ്ഞെങ്കിലും പനീര്‍സെല്‍വം പക്ഷത്തെ ജയിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശശികല പക്ഷം ആവര്‍ത്തിച്ചു. ജയയുടെ അനന്തരവന്‍ ദീപക്കിനെ നേതൃസ്ഥാനത്തേക്കുയര്‍ത്തി ഭരണത്തിന്‍റെ കടിഞ്ഞാണ്‍ തന്‍റെ കൈയില്‍ തന്നെ വയ്ക്കാനാണ് ശശികലയുടെ തീരുമാനം. ജയ ജയിലിലായപ്പോഴൊക്കെ പനീര്‍സെല്‍വം വിശ്വസ്തനായമുഖ്യമന്ത്രിപദക്കാരനായതുപോലെ ഒരാളെയാണ് ശശികല ദീപക്കില്‍ കാണുന്നത്. ജയയുടെ സഹോദരപുത്രനാണ് ദീപക് ജയകുമാര്‍. ദീപക്കിനെ തത്സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിലൂടെ യഥാര്‍ത്ഥ അവകാശിയെന്ന ദീപ ജയകുമാറിന്‍റെ അവകാശവാദത്തിന്‍റെ മുനയൊടിക്കാമെന്നും ശശികല കരുതുന്നു.