Friday 25 May 2018

ശശികലയെ ശിക്ഷിച്ച് തമിഴ്നാടിനെ രക്ഷിച്ചെന്ന് ഒപിഎസ്

By Subha Lekshmi B R.14 Feb, 2017

imran-azhar

ചെന്നൈ: ശശികലയ്ക്കെതിരായ സുപ്രീം കോടതിവിധി വന്നതോടെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്‍റെ ക്യാന്പില്‍ ആഹ്ളാദപ്രകടനം. ശശികലയെ ശിക്ഷിച്ചതോടെ തമിഴ്നാട് രക്ഷപെട്ടുവെന്ന് ഒ.പനീര്‍സെല്‍വം പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം. ഒ.പനീര്‍സെല്‍വം ഇന്നും സെക്രട്ടേറിയറ്റിലെത്തും. പന്ത്രണ്ടു മണിക്കുശേഷമായിരിക്കും അദ്ദേഹം സെക്രട്ടേറിയറ്റില്‍ ചെല്ളുക. ഇന്നലെയും പനീര്‍സെല്‍വം സെക്രട്ടേറിയറ്റില്‍ ചെന്നിരുന്നു. അതേസമയം, ശശികല ക്യാന്പില്‍ നിന്ന് ഒരു എംഎല്‍എ കൂടി ഒപിഎസ് ക്യാന്പിലെത്തി. മേട്ടൂര്‍ എംഎല്‍എ സെമ്മലൈയാണ് കൂറുമാറിയത്