Friday 17 August 2018

ശശികല ഇന്ന് പുറത്തിറങ്ങിയേക്കും

By Subha Lekshmi B R.05 Jun, 2017

imran-azhar

ബംഗളൂരു: അനധികൃത സ്വത്തു സന്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു ഇന്നുതന്നെ ശശികല പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. അതേസമയം, അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി. ദിനകരനൊപ്പം 10 എംഎല്‍എമാര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തും.

 

ഇതിനിടെ, സെക്രട്ടേറിയറ്റില്‍ 20 ക്യാബിനറ്റ് മന്ത്രിമാര്‍ ദിനകരന്‍~ ശശികല കൂടിക്കാഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിനകരന്‍ കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചു പുറത്തുവന്നത്