Wednesday 22 November 2017

ശശികലയുടെ ഭര്‍ത്താവിന്‍റെ അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: അന്വേഷിക്കണമെന്ന് ബിജെപി

By SUBHALEKSHMI B R.06 Oct, 2017

imran-azhar

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍െറ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച് ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അവയവം മാറ്റിവയ്ക്കുന്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്നും ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസെ സൌന്ദര്‍രാജന്‍ ആരോപിച്ചു. അവയവം ദാനം ചെയ്ത കാര്‍ത്തിക്കി (19)ന്‍െറ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. അപകടത്തില്‍ പരുക്കേറ്റ മകനെ അവര്‍ക്ക് എങ്ങനെയാണ് എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയില്‍ എത്തിക്കാന്‍ സാധിക്കുകയെന്നും അവര്‍ ചോദിച്ചു.

 

സെപ്റ്റംബര്‍ 30നു ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ ആദ്യം തഞ്ചാവൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. തുടര്‍ന്ന്, നടരാജന്‍ ചികിത്സയിലിരിക്കുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതു ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണെന്നും ആരോപണമുണ്ട്.

 

യുവാവിനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ചെന്നൈയിലെ ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അവയവദാനം.