Wednesday 07 December 2022




കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂര്‍; തരൂരിന്റെ പ്രതിനിധി എത്തി പത്രികാ ഫോം വാങ്ങി

By parvathyanoop.24 Sep, 2022

imran-azhar

 

 

 

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി ശശി തരൂര്‍ രംഗത്ത്. പ്രതിനിധിയെ അയച്ച് തരൂര്‍ നാമനിര്‍ദേശ പത്രിക വാങ്ങി. തരൂര്‍ ഉള്‍പ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിര്‍ദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയത്.ഇന്ന് രാവിലെ 11നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചത്.

 

തരൂരിന്റെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരൂരിന് പുറമെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലക്ഷ്മികാന്ത് ശര്‍മ എന്നിവരാണ് പത്രികാ ഫോം വാങ്ങിയത്.

 

അശോക് ഗെലോട്ട് തിങ്കളാഴ്ചയോടെ പത്രികാ ഫോം വാങ്ങുമെന്നും, 28ന് നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ജി23-യുടെ പ്രതിനിധിയായി മനീഷ് തിവാരിയും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും.