Friday 17 November 2017

സൗദി രാജകുമാരന്‍ യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു

By sruthy sajeev .06 Nov, 2017

imran-azhar


കുവൈറ്റ്. സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച രാജകുമാരന്‍. ഇദ്ദേഹം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഇദ്ദേഹം സഞ്ചരിക്കുകയായ
ിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

 

കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്‌ളപെ്പട്ടു. അപകടകാരണം എന്താണെന്ന് വ്യക്തമല്‌ള. കഴിഞ്ഞ ദിവസം യമനിലെ ഹൂതി വിമതര്‍ സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കി പായിച്ച മിസൈല്‍ സൗദി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയില്‍ അഴിമതിക്കെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമായി 11 രാജകുമാരന്മാരും 38 മുന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പെ്പടെ 50ലധികം പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് ഇപേ്പാള്‍ ഹെലികോപ്ടര്‍ അപകടവാര്‍ത്തയും വന്നിരിക്കുന്നത്. അതിനാല്‍ തന്നെ അപകടത്തെ കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കോപ്ടര്‍ വിമതര്‍ വെടിവച്ചിട്ടതാണോയെന്നും അന്വേഷിക്കുന്നു.