Monday 18 June 2018

ഗാന്ധിവധം പുനരന്വേഷണ സാധ്യത തേടി സുപ്രീം കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു

By sruthy sajeev .06 Oct, 2017

imran-azhar


ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ച് പരിശോധിക്കുന്നതിന് സുപ്രീം കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദര്‍ ശരണിനെയാണ് കോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചത്. ഗാന്ധിവധത്തില്‍ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നുമാവശ്യപെ്പട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ.പങ്കജ് പദ്‌നി സമര്‍പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. ജസ്റ്റീസുമാരായ എസ്.എ.ബോബെ്ദ, എല്‍.നാഗേശ്വര റാവു എന്നിവര്‍ ഉള്‍പെ്പട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1948 ജനുവരി 30നാണ് രാജ്യതലസ്ഥാനത്തുവച്ച് നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്‌ളപെ്പട്ടത്.