Monday 22 October 2018



സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും

By Sarath Surendran.12 Oct, 2018

imran-azhar

 


തിരുവനന്തപുരം : പൊതുഭരണ സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും നല്‍കിയും ചില തസ്തികകള്‍ ഭരണസൗകര്യാര്‍ത്ഥം ക്രമീകരിച്ചും ഉത്തരവായി. ഷീല പി. ചുമതല വഹിക്കുന്ന കൃഷി (മൃഗസംരക്ഷണ) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയും ശിവദാസന്‍ .ഇ .കെ ചുമതല വഹിക്കുന്ന തൊഴിലും നൈപുണ്യവും വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയും പരസ്പരം മാറ്റി. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, പാലക്കാട്) രജിസ്ട്രാറായ അഡീഷണല്‍ സെക്രട്ടറി ആന്റണി റ്റി കെ യെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി നിയമിച്ചു.


ജനറല്‍ സര്‍വ്വീസിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഐ.എസ്.സുബാഷ് ചന്ദ്രബോസിനെ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചു.


കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ സെക്രട്ടറിയായ അഡീഷണല്‍ സെക്രട്ടറി രാജേന്ദ്രന്‍ ചെട്ടിയാര്‍ സി യെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ രജിസ്ട്രാറായി അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു.
പൊതുഭരണ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയായ ദിലീപ് ഖാന്‍ എ യെ കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ സെക്രട്ടറിയായി അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു. ന്യൂ ഡല്‍ഹി കേരള ഹൗസ് കണ്‍ട്രോളറായ അഡീഷണല്‍ സെക്രട്ടറി ജോര്‍ജ് മാത്യുവിന് കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസറുടെ അധിക ചുമതല നല്‍കി. പ്രോട്ടോക്കോള്‍ ഓഫീസറായിരുന്ന അഡീഷണല്‍ സെക്രട്ടറി എം. സലീമിന് പിന്നീട് നിയമനം നല്‍കും.


സീനിയര്‍ മോസ്റ്റ് ഡെപ്യൂട്ടി സെക്രട്ടറിയായ ആശാദേവി വി.എസിനെ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായ ഷീല.പിയെ കൃഷി (മൃഗസംരക്ഷണ) വകുപ്പില്‍ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ നിയമിച്ചു.
ഡെപ്യൂട്ടി സെക്രട്ടറിയായ ഷിബു എ റ്റി ക്ക് ജോയിന്റ് സെക്രട്ടറിയായി പ്രൊവിഷണല്‍ സ്ഥാനക്കയറ്റം നല്‍കി ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ സീനീയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി നിയമിച്ചു.


സ്ഥലം മാറ്റുന്ന ജോയിന്റ് സെക്രട്ടറി ഡി ലീന ലിറ്റിയെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ടീം ലീഡര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആയി അന്യത്ര സേവനനിയമന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ചു.


ജോയിന്റ് സെക്രട്ടറി ശിവദാസന്‍ ഇ കെ യെ ഹോര്‍ട്ടികോര്‍പ്പ് സീനിയര്‍ അഡ് മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയും ജോയിന്റ് സെക്രട്ടറി ജ്യോതി കെ യെ വനിതാ കമ്മീഷനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ചു.
ജോയിന്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരിയെ സിവില്‍ സപ്ലൈസ് ഡയറക്ടറുടെ കാര്യാലയത്തില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ മാറ്റി നിയമിച്ചു.
പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുമായ ഷൈന്‍ എ ഹക്കിനെ പൊതുഭരണ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രോട്ടോക്കോള്‍ ഓഫീസറായി ജോ. സെക്രട്ടറി സുനില്‍കുമാര്‍ ബി. യെ നിയമിച്ചു. ജോ. സെക്രട്ടറി അജിത് കെ. ജോസഫിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫീസില്‍ നിയമിച്ചു.